Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂത്ത് ഇന്ത്യ ശിൽപശാല

മനാമ ∙ ‘നോർക്ക- പ്രവാസികൾ അറിഞ്ഞതും അറിയേണ്ടതും’ എന്ന പേരിൽ യൂത്ത് ഇന്ത്യ ശിൽപശാല നടത്തി. ‘നോർക്ക’ ബഹ്റൈൻ കോ–ഓർഡിനേറ്റർ സിറാജ് കൊട്ടാരക്കര വിഷയം അവതരിപ്പിച്ചു. പ്രവാസി ക്ഷേമനിധി, ചികിത്സാ സഹായത്തിനുള്ള ‘സ്വാന്ത്വനം’ പദ്ധതി, ബിസിനസ് സംരംഭങ്ങൾക്കായുള്ള കാനറ ബാങ്ക്-നോർക്ക സഹകരണ വായ്പ പദ്ധതി, അപകട ഇൻഷുറൻസ്, നിർധന പ്രവാസികളുടെ കുട്ടികളുടെ വിവാഹത്തിനായുള്ള ‘കാരുണ്യ’ പദ്ധതി, പ്രവാസി തിരിച്ചറിയൽ കാർഡ്, സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ തുടങ്ങി ‘നോർക്ക’യുടെ വിവിധ സേവനങ്ങൾ അദ്ദേഹം പരിചയപ്പെടുത്തി.

ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡന്റ് ബിൻഷാദ് പിണങ്ങോട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.കെ അനീസ്, ജനറൽ സെക്രട്ടറി മുഹമ്മദ് മുസ്തഫ എന്നിവർ പ്രസംഗിച്ചു. സിറാജ് കിഴുപ്പിള്ളിക്കര, ഷഫീഖ് കൊപ്പത്ത്, ടി.കെ ഫാജിസ്, വി.എൻ മുർഷാദ് എന്നിവർ നേതൃത്വം നൽകി. മേയ് 31 വരെ യൂത്ത് ഇന്ത്യയുടെ നേതൃത്വത്തിൽ ‘നോർക്ക’ റജിസ്ട്രേഷൻ ക്യാംപെയ്ൻ നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു. ഫോൺ: 39402565, 35598694.

Your Rating: