Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവധിക്കാല ബൈബിൾ സ്കൂൾ സമാപിച്ചു

ovbs

മനാമ ∙ ബഹ്റൈൻ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഒവിബിഎസിനു സമാപനം. സമാപന ഘോഷയാത്രയിൽ ചെണ്ടമേളം, ബാൻഡ് മേളം, ഫ്ലോട്ടുകൾ എന്നിവയുണ്ടായിരുന്നു. പൊതു സമ്മേളനത്തിൽ കത്തീഡ്രൽ വികാരി ഫാ. എം.ബി. ജോർജ് അധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് സൺഡേ സ്കൂൾ ഹെഡ്മാസ്റ്ററും ഒവിബിഎസ്‌ ജനറൽ കൺവീനറുമായ സാജൻ വർഗീസ്, കത്തീഡ്രൽ സഹ വികാരി ഫാ. ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോർജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു, ഒവിബിഎസ് സൂപ്രണ്ട് ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു. ഒവിബിഎസ്‌ ഡയറക്ടർ ഫാ. ജോമോൻ തോമസിന്‌ ഉപഹാരം സമ്മാനിച്ചു.

Your Rating: