Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട് ആർട്‌സ് ആൻഡ് കൾചറൽ തിയറ്റർ ഓണാഘോഷം

pact ബഹ്റൈനിലെ പാലക്കാട് ആർട്ട്സ് ആന്റ് കൾച്വറൽ തീയറ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽ നിന്ന്

മനാമ ∙ ബഹ്‌റൈനിലെ പാലക്കാട് ആർട്‌സ് ആൻഡ് കൾചറൽ തിയറ്റർ (പാക്‌ട്) ‘പത്തിന്റെ നിറവിൽ’ എന്ന പേരിൽ ഓണാഘോഷം നടത്തി. ബഹ്‌റൈൻ മൈഗ്രന്റ് വർക്കേഴ്‌സ് പ്രൊട്ടക്‌ഷൻ സൊസൈറ്റിക്കുള്ള സഹായധനം ചടങ്ങിൽ കൈമാറി. ബഹ്‌റൈനിൽ മക്കൾക്കൊപ്പം ഓണം ആഘോഷിക്കാനെത്തിയ പാക്‌ടിന്റെ പതിനൊന്നോളം അംഗങ്ങളുടെ മാതാപിതാക്കളെ പരിപാടിയിൽ ആദരിച്ചു. തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രസിഡന്റ്‌ ജ്യോതി മേനോൻ, ജനറൽ സെക്രട്ടറി ശിവദാസ് നായർ, വൈസ് പ്രസിഡന്റ് സജിത സതീഷ്, ട്രഷറർ സതീഷ് ഗോപാലകൃഷ്‌ണൻ ഭരണസമിതി അംഗങ്ങൾ എന്നിവർ പരിപാടികൾക്കു നേതൃത്വംനൽകി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.