Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പീപ്പിൾസ് ഫോറം ഓണം-ഈദ് ആഘോഷം

onam-eid ബഹ്റൈനിലെ പീപ്പിൾസ് ഫോറത്തിന്റെ ഓണം-ഈദ് ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങ്.

മനാമ ∙ പീപ്പിൾസ് ഫോറത്തിന്റെ ഓണം-ഈദ് ആഘോഷം ഡി.ടി. ന്യൂസിന്റെയും 4 പിഎം ന്യൂസിന്റെയും ചെയർമാനും മാനേജിങ് എഡിറ്ററുമായ ശ്രീ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, കേരള സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, അസിസ്റ്റന്റ് സെക്രട്ടറി ശങ്കുണ്ണി, വൈസ് പ്രസിഡന്റ് സുന്ദർ എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റ് റെജി അധ്യക്ഷനായിരുന്നു.

ചെണ്ടമേളം, തിരുവാതിരകളി, മാവേലിയെ ആനയിക്കൽ, വടംവലി, അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് അവതരിപ്പിച്ച കേരളത്തനിമയേറിയ കലാരൂപങ്ങൾ എന്നിവയും സദ്യയുമുണ്ടായിരുന്നു. മുഖ്യരക്ഷാധികാരി പമ്പാവാസൻ നായർ, ഏബിൾ കൺസ്ട്രക്‌ഷൻ മാനേജിങ് ഡയറക്ടർ രാജ് ഭാർഗവ് എന്നിവരെ ആദരിച്ചു. പരീക്ഷകളിലും വിവിധ മൽസരങ്ങളിലും മികവ് കാട്ടിയ വിദ്യാർഥികൾക്കു സമ്മാനം നൽകി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.