Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണം പോലും മതത്തിന്റെ ഭാഗം: ഷാഫി പറമ്പിൽ

onam-eid-fest

മനാമ ∙ ഓണം പോലും മതത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ ഓണാഘോഷം മുഴുവൻ മലയാളികളുടെയും ഉത്തരവാദിത്തമായിരിക്കുകയാണെന്നു ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. ബഹ്‌റൈൻ ഒഐസിസി പാലക്കാട് ജില്ലാ കമ്മിറ്റി ഈദ്-ഓണം ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പാലക്കാട് ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ധീഖ് അഹമ്മദ് മുഖ്യാതിഥിയായിരുന്നു.

ജില്ലാ പ്രസിഡന്റ് ജോജി ലാസർ അധ്യക്ഷത വഹിച്ചു. മികച്ച സംരംഭകനുള്ള അവാർഡ് അമാദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പമ്പാവാസൻ നായർക്ക് ഷാഫി പറമ്പിൽ സമ്മാനിച്ചു. മികച്ച കലാകാരനുള്ള പുരസ്‌കാരം ഗായകൻ യൂസഫ് കാരക്കാടും വിദ്യാർഥിക്കുള്ള പുരസ്‌കാരം വൈഷ്ണവ് ഉണ്ണിയും എംഎൽഎയിൽനിന്ന് ഏറ്റുവാങ്ങി. മുതിർന്ന പാലക്കാട് പ്രവാസിയായ എം.പി.രഘുവിനെ ആദരിച്ചു.

ചടങ്ങിനോടനുബന്ധിച്ചു യൂസഫ് കാരക്കാടും സംഘവും അവതരിപ്പിച്ച സംഗീത വിരുന്നും ഉണ്ടായിരുന്നു. ഐഎൻടിയുസി പാലക്കാട് ജില്ലാ സെക്രട്ടറി തമ്പി കൊള്ളന്നൂർ, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ബഹ്‌റൈൻ ഒഐസിസി പാലക്കാട് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ്, ജില്ല സെക്രട്ടറി ഷാജി ജോർജ്, പ്രോഗ്രാം ജനറൽ കൺവീനർ നിസാർ കുന്നംകുളത്തിങ്ങൽ, കെഎംസിസി സംസ്ഥാന സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, പി.എം.രഘു, ഒഐസിസി ദേശീയ സെക്രട്ടറി ഷാജി പുതുപ്പള്ളി, അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഒഐസിസി ഗ്ലോബൽ സെക്രട്ടറിമാരായ വി.കെ.സെയ്താലി, സന്തോഷ് കാപ്പിൽ, കെ.സി.ഫിലിപ്പ്, ഒഐസിസി ദേശീയ ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, രാമനാഥൻ, ഗഫൂർ ഉണ്ണികുളം, വൈസ് പ്രസിഡന്റുമാരായ ലത്തീഫ് ആയഞ്ചേരി, നാസർ മഞ്ചേരി, രവി കണ്ണൂർ, ജില്ലാഭാരവാഹികളായ അനസ്, രതീഷ്, ഷഫീഖ്, ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ സജീവമായ എസ്.എം.അബ്ദുൽ വാഹിദ്, ഗഫൂർ കയ്പമംഗലം, ജ്യോതി മേനോൻ, കെ.ആർ.ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.