Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ സിനിമാ ക്വിസ് മത്സരവുമായി കേരള സമാജം

മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ക്വിസ് ക്ലബ് ഇന്ത്യൻ സിനിമാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മത്സരാർഥികൾ മുതിർന്ന മൂന്നംഗങ്ങൾ അടങ്ങിയ ടീം ആയിരിക്കണം. മലയാളം സിനിമകൾക്കു പുറമേ മറ്റു ഭാഷാ സിനിമകൾ കൂടി മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കാൻ താൽപര്യമുള്ളവർ പേർ റജിസ്‌റ്റർ ചെയ്യണം. പ്രാഥമിക മത്സരത്തിൽനിന്ന് ആറു ടീമിനെ ഫൈനലിലേക്കു തിരഞ്ഞെടുക്കും. വിജയികൾക്ക് ആകർഷകങ്ങളായ സമ്മാനം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: 39168899 (സുധി പുത്തൻവേലിക്കര), 39775584 (ടി.ജി.മാത്യു).

Your Rating: