Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് മേരീസ് കത്തീഡ്രലിൽ ആദ്യഫല പെരുന്നാൾ ഒക്ടോബർ 14ന്

cathelic ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടത്തുന്ന ആദ്യഫലപ്പെരുന്നാളില്‍ ലേലം ചെയ്യുവാനുള്ള ആദ്യ ഇനം ഇടവകയുടെ ആദ്യകാല അംഗം ശ്രീ. സി. പി. വര്‍ഗ്ഗീസിന്റെ കൈയ്യില്‍ നിന്നു സ്വീകരിച്ച്കൊണ്ട് ഇടവക വികാരി റവ. ഫാദര്‍ എം.ബി. ജോര്‍ജ്ജ്  ഉദ്ഘാടനം ചെയ്യുന്നു. സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, റവ. ഫാദര്‍ എബി ഫിലിപ്പ്, കത്തീഡ്രലിന്റെയും ആദ്യഫലപ്പെരുന്നാളിന്റെയും ഭാരവാഹികള്‍ എന്നിവര്‍ സമീപം

മനാമ ∙ ബഹ്റൈൻ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലെ ആദ്യഫലപ്പെരുന്നാൾ ഒക്ടോബർ 14നു ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കും. രാവിലെ കുർബാനയ്ക്കുശേഷം 10 മുതൽ സമാജം ഓഡിറ്റോറിയത്തിൽ ഭക്ഷ്യമേള, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കളികൾ, ഗാനമേള, തുടർന്നു യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ഒരുമണിക്കു വടംവലി മത്സരം എന്നിവ നടക്കും.

വൈകിട്ടു നാലുമുതൽ ആദ്യഫല ലേലം. തുടർന്നു വിവിധ കലാപരിപാടികളും നാടകവും അരങ്ങേറും. സ്വാഗതസംഘം ഭാരവാഹികൾ: ലെനി പി.മാത്യു (ജന.കൺ), എബി കുരുവിള, ബിനു മണ്ണിൽ (ജോ.ജന.കൺ), അനു ടി.കോശി (സെക്ര). കൂടുതൽ വിവരങ്ങൾക്ക് ബിനു എം.ഈപ്പൻ (39436405), വിനു പൗലോസ് (39566257), സുനിൽ ജോൺ (33332576), ബോണി മുളപ്പാംപള്ളിൽ (39882829) ജോൺ രാജു (39057365).

Your Rating: