Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ധാർമികത്തകർച്ചയ്ക്കു കാരണം അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ വിസ്മരിക്കുന്നത്’

samastha-bahrain സമസ്ത ബഹ്റൈന്റെ മതവൈജ്ഞാനിക സദസ്സിൽ മുഹമ്മദ് ഹൈതമി വാവാട് പ്രഭാഷണം നടത്തുന്നു.

മനാമ ∙ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ വിസ്മരിക്കുന്നതാണ് ഇന്നത്തെ ധാർമികത്തകർച്ചയ്ക്കു കാരണമെന്നു പ്രമുഖ വാഗ്‌മി മുഹമ്മദ് ഹൈതമി വാവാട് ഓർമിപ്പിച്ചു. സമസ്ത കേരള സുന്നി ജമാഅത്ത് സംഘടിപ്പിച്ച മതവൈജ്ഞാനിക സദസ്സിൽ ‘അനുഗ്രഹങ്ങൾ വിസ്മരിക്കപ്പെടുമ്പോൾ’ എന്ന പ്രമേയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി എസ്.എം.അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് സൈതലവി മുസല്യാർ അത്തിപ്പറ്റ ഉദ്ഘാടനം ചെയ്തു. എടവണ്ണപ്പാറ മുഹമ്മദ് മുസല്യാർ, ഹംസ അൻവരി മോളൂർ, കാവനൂർ മുഹമ്മദ് മൗലവി, ഉമറുൽ ഫാറൂഖ്ഹുദവി, ഹാഫിള് ശറഫുദ്ദീൻ മൗലവി, സാദിഖ്അലി മുസല്യാർ, മൻസൂർ ബാഖവി, അബ്ദുറഊഫ് ഫൈസി, ഷൗക്കത്ത് ഫൈസി, ഖാസിം മുസല്യാർ, അഷ്റഫ് കാട്ടിൽ പീടിക, മുഹമ്മദലി വളാഞ്ചേരി, ഷറഫുദ്ദീൻ മാരായമംഗലം, ഇബ്രാഹിം പുറക്കാട്ടിരി തുടങ്ങിയവർ സംബന്ധിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.