Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാസ്ത്രപ്രതിഭാ പരീക്ഷാഫലം

സയൻയ് ഇന്ത്യാഫോറം ബഹ്റൈൻ ഇന്ത്യൻ എംബസി, ഐഎസ്ആർഒ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ശാസ്ത്രപ്രതിഭാ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

ഒക്ടോബർ പതിനെട്ടിനു ബഹ്റൈൻ ഇന്ത്യൻ എംബസി ഹാളിൽ വച്ച് എംബസി സെക്കൻഡ് സെക്രട്ടറി ആനന്ദ് പ്രകാശ് ആണ് ഫലപ്രഖ്യാപനം നടത്തിയത്. ഫലപ്രഖ്യാപനചടങ്ങിൽ‌ എസ്ഐഎഫ് പ്രസി‍ഡന്റ് രജീഷ്കുമാർ, എഐഎഫ് അ‍ഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. രവി വാരിയർ, അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ സീനിയർ ഫിസിഷ്യൻ ഡോ. ബാബു രാമചന്ദ്രൻ, എസ്ഐഎഫ് പ്രതിനിധികളായ ഡോ. വിനോദ് മണിക്കര, അനിലാൽ, ഷാംകുട്ടി, പ്രശാന്ത് ധർമരാജ്, മുകേഷ് മുകുന്ദൻ, ചന്ദ്രശേഖരൻ, സജീവൻ എന്നിവരും പങ്കെടുത്തു.

ജനുവരിയിൽ സയൻസ് ഇന്ത്യാ ഫോറം ഇന്ത്യയിലെ വിവിധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലേക്കു നടത്തുന്ന ‘ശാസ്ത്രയാൻ’ പരിപാടിയിൽ ശാസ്ത്രപ്രതിഭകൾക്കു പങ്കെടുക്കുവാൻ കഴിയും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.