Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിപ്പൂർ വിമാനത്താവളത്തിന് ഐക്യദാർഢ്യം; മലയാളി ബിസിനസ് ഫോറം മനുഷ്യച്ചങ്ങല തീർത്തു

save-karipur-airport

മനാമ ∙ ‘സേവ് കരിപ്പൂർ എയർപോർട്ട്’ എന്ന മുദ്രാവാക്യവുമായി മലബാർ ഡവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് മാനാഞ്ചിറ നടന്ന കരിദിനാചരണത്തിന് ഐക്യദാർഢ്യം പ്രഖ്യപിച്ചു ബഹ്‌റൈനിൽ മലയാളി ബിസിനസ് ഫോറവും യൂത്ത് വിങ്ങും യാത്രാ സമിതിയുമായി ചേർന്നു മനുഷ്യച്ചങ്ങല തീർത്തു.

പ്രവാസികളിൽ കൂടുതൽ പേർ ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തെ ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും തുടർ പോരാട്ടങ്ങളിൽ ബഹ്റൈനിൽനിന്നു പൂർണ പിന്തുണ ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചു. റൺവേ വികസനം, വലിയ വിമാനങ്ങളുടെ തിരിച്ചുവരവ്, ഹജ് ടെർമിനൽ കരിപ്പൂരിൽത്തന്നെ പുനഃസ്ഥാപിക്കൽ, മലബാറിൽനിന്നുള്ള പച്ചക്കറികൾ അടക്കള്ള സാധനങ്ങളുടെ കയറ്റുമതി തുടങ്ങിയവ നേടിയെടുക്കുന്നതിനു നിരന്തര സമ്മർദം ചെലുത്താനും തീരുമാനിച്ചു.

യാത്രാ സമിതി ചെയർമാൻ കെ.ടി.സലീം ആധ്യക്ഷ്യം വഹിച്ചു. ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, നാസർ മഞ്ചേരി, സാനി പോൾ, ഒ.കെ.കാസിം, ജോൺ ഫിലിപ്പ്, ഷമീർ ഹംസ, എൻ.കെ.മുഹമദലി, നസീർ, യു.കെ.ബാലൻ, ബിസിനസ് ഫോറം യൂത്ത് വിങ് പ്രതിനിധി പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. അഷ്റഫ് മായഞ്ചേരി, മിഹ്റാസ്, ഷവാദ്, മുനീസ്, സനു സ്റ്റാർ ലൈൻ, സാദിഖ്, നാസർ ടെക്സിം, ശിഹാബ് പ്ലസ് എന്നിവർ നേതൃത്വം നൽകി. എ.സി.എ.ബക്കർ ഐക്യദാർഢ്യ പ്രഖ്യാപനം നടത്തി.

Your Rating: