Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാസ്ത്രപ്രതിഭാ പരീക്ഷ രണ്ടാംഘട്ടം നാളെ

മനാമ ∙ സയൻസ് ഇന്ത്യ ഫോറം ബഹ്റൈൻ, ഇന്ത്യൻ എംബസിയുടെയും ഐഎസ്ആർഒയുടെയും സഹകരണത്തോടെ നടത്തുന്ന ശാസ്ത്രപ്രതിഭാ പരീക്ഷ രണ്ടാംഘട്ടം നാളെ രാവിലെ എട്ടുമുതൽ 12 വരെ ഏഷ്യൻ സ്കൂളിൽ നടക്കും. എണ്ണായിരത്തോളം വിദ്യാർഥികളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 80 പേരാണു രണ്ടാം ഘട്ടത്തിൽ മത്സരിക്കുക.

വിജ്ഞാൻ ഭാരതി പ്രതിനിധി പ്രഫ. മഹേഷ്, ടെക്നോ പാർക്ക് മുൻ സിഇഒ വിജയരാഘവൻ, കൊല്ലം ടികെഎം കോളജ് അധ്യാപകൻ പ്രവീൺകുമാർ, ഡോ. ബാബു രാമചന്ദ്രൻ, ഡോ. രവി വാരിയർ എന്നിവരടങ്ങുന്ന സമിതിയാണു രണ്ടാംഘട്ട പരീക്ഷയ്ക്കു നേതൃത്വം നൽകുന്നത്. നാളെ രാവിലെ എട്ടിനു ഏഷ്യൻ സ്കൂൾ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോസഫ് തോമസ് സയൻസ് ക്യാംപ് ഉദ്ഘാടനം ചെയ്യും.

പ്രതിഭാ പരീക്ഷാ ഉത്തരക്കടലാസുകളുടെ പരിശോധനയും മൂല്യനിർണയവും ഡൽഹി ആസ്ഥാനമായുള്ള വിജ്ഞാൻ ഭാരതിയാണു നിർവഹിക്കുന്നത്. ഫലപ്രഖ്യാപനം 18ന് എംബസി സെക്കൻഡ് സെക്രട്ടറി ആനന്ദ് പ്രകാശ് നി‍ർവഹിക്കും. സമ്മാനദാനം നവംബർ നാലിന് ഇന്ത്യാ ടൗൺ ഇന്ത്യൻ സ്കൂളിൽ നടക്കുമെന്നു സയൻസ് ഇന്ത്യ ഫോറം പ്രസിഡന്റ് രജീഷ് കുമാറും ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജും അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.