Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാസ്ത്ര പ്രതിഭകളാകാൻ എത്തിയത് 8087 വിദ്യാർഥികൾ

science-forum ബഹ്‌റൈനിലെ സയൻസ് ഇന്ത്യ ഫോറം സംഘടിപ്പിച്ച ശാസ്‌ത്രപ്രതിഭാ പരീക്ഷയിൽ നിന്ന്.

മനാമ ∙ ഇന്ത്യൻ എംബസിയുടെയും ഐഎസ്ആർഒയുടെയും സഹകരണത്തോടെ സയൻസ് ഇന്ത്യ ഫോറം നടത്തിയ ശാസ്‌ത്രപ്രതിഭാ പരീക്ഷയിൽ 8087 വിദ്യാർഥികൾ പങ്കെടുത്തു. മൂല്യനിർണയം ഡൽഹി ആസ്‌ഥാനമായ നാഷനൽ സയൻസ് മൂവ്‌മെന്റ് ഓഫ് ഇന്ത്യ നടത്തും. ഈ മാസം അവസാനത്തോടെ ഫലം പ്രസിദ്ധീകരിക്കും. പരീക്ഷയുടെ രണ്ടാം ഘട്ടം ഒക്‌ടോബറിലാണ്. ആ മാസംതന്നെ ഫലപ്രഖ്യാപനം ഉണ്ടാകും. നവംബർ നാലിന് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിലാകും അവാർഡ് ദാനം. ശാസ്‌ത്ര പ്രതിഭകളാകുന്ന വിദ്യാർഥികൾക്ക് ഇന്ത്യയിലെ വിവിധ ശാസ്‌ത്ര സാങ്കേതിക സ്‌ഥാപനങ്ങൾ സൗജന്യമായി സന്ദർശിക്കാനും ശാസ്‌ത്രജ്‌ഞരുമായി ആശയവിനിമയം നടത്താനുമുള്ള അവസരം ഉണ്ടായിരിക്കും.

Your Rating: