Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലോബൽ മീറ്റിൽ പത്തംഗ സംഘം പങ്കെടുക്കും

skssf അബൂദാബിയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാനായി ബഹ്റൈനില്‍ നിന്നും പുറപ്പെടുന്ന പ്രതിനിധി സംഘത്തിന് സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് വെച്ച് യാത്രയപ്പ് നല്‍കിയപ്പോള്‍

 മനാമ ∙ അബുദാബിയിൽ നടക്കുന്ന എസ്കെഎസ്എസ്എഫ് ഗ്ലോബൽ മീറ്റിൽ ബഹ്റൈനിൽനിന്നു പ്രസിഡന്റ് ഉമറുൽ ഫാറൂഖ് ഹുദവി, സെക്രട്ടറി മജീദ് ചോലക്കോട് എന്നിവരടങ്ങുന്ന പത്തംഗ സംഘം പങ്കെടുക്കും.

സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനമായ മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ വില്ല്യാപ്പള്ളി ഉസ്താദ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.

വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി നിരവധി പേര്‍ പങ്കെടുക്കുന്ന പ്രതിനിധി ക്യാന്പില്‍ എസ്.കെ.എസ്.എസ്.എഫ്  കേരള സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സാഹിബ് എന്നിവരടക്കമുള്ള പ്രമുഖര്‍ സംബന്ധിക്കുന്നുണ്ട്.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.