Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്‌റൈൻ സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ വിദ്യാഭ്യാസ സഹായം നൽകും

മനാമ∙ ബഹ്‌റൈൻ സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ‘മാർ തേവോദോസിയോസ് മെമ്മോറിയൽ സ്‌റ്റുഡന്റ്സ് എജ്യുക്കേഷൻ എയ്‌ഡ് ഫണ്ട്’ എന്ന പേരിൽ 10 നിർധന കുട്ടികൾക്കു വിദ്യാഭ്യാസ സഹായധനം നൽകുന്നു. 14നു നടക്കുന്ന ആദ്യഫലപ്പെരുന്നാളിൽനിന്നു ലഭിക്കുന്ന വരുമാനമായിരിക്കും പദ്ധതിക്ക് ഉപയോഗിക്കുകയെന്നു വികാരി ഫാ. എം.ബി. ജോർജ് അറിയിച്ചു. 14നു രാവിലെ 7.30നു കത്തീഡ്രലിൽ നടക്കുന്ന ആരാധനയ്ക്കു ശേഷം 10.30നു ബഹ്‌റൈൻ കേരളീയ സമാജത്തിലായിരിക്കും ആദ്യഫലപ്പെരുന്നാൾ ഉദ്‌ഘാടനം.

തുടർന്ന് വിവിധ മത്സരങ്ങൾ. വൈകിട്ട് 4.30 മുതൽ ആദ്യഫലലേലം, വിവിധ കലാപരിപാടികൾ, ഫ്രാൻസിസ് ടി. മാവേലിക്കര രചിച്ച ‘അന്ത്യചുംബനം’ എന്ന നാടകം എന്നിവയുണ്ടാകും. വാർഷിക പെരുന്നാൾ ഇന്നും നാളെയും കത്തീഡ്രലിൽ നടക്കും. തുമ്പമൺ ഭദ്രാസനാധ്യക്ഷൻ കുര്യാക്കോസ് മാർ ക്ലിമ്മീസ് ശുശ്രൂഷകൾക്കു നേതൃത്വം നൽകും.

നാളെ വൈകിട്ട് ഏഴിനു മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, ശ്ലൈഹിക വാഴ്‌വ്, നേർച്ചവിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും. വാർത്താ സമ്മേളനത്തിൽ കുര്യാക്കോസ് മാർ ക്ലിമ്മീസ്, സഹ വികാരി ഫാ. ജോഷ്വാ ഏബ്രഹാം, കത്തീഡ്രൽ സെക്രട്ടറി റെഞ്ചി മാത്യു, ജനറൽ കൺവീനർ ലെനി പി. മാത്യു, ട്രസ്‌റ്റി ജോർജ് മാത്യു, അജു ടി. കോശി എന്നിവരും പങ്കെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.