Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്‌റൈൻ സെന്റ് പോൾസ് ഇടവക ദശവാർഷികത്തിനു സമാപനം

baharin ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ ദശവാർഷികാഘോഷ സമാപന സമ്മേളനം ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം െചയ്യുന്നു. ബഹ്‌റൈനിലെ വിവിധ ഇടവകകളിലെ വികാരിമാർ വേദിയിൽ.

മനാമ ∙ ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ ഒരുവർഷം നീണ്ട ദശവാർഷികാഘോഷം സമാപിച്ചു. സമാപന സമ്മേളനം ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. വികാരി റവ. ജോർജ് യോഹന്നാൻ അധ്യക്ഷത വഹിച്ചു.

ബഹ്‌റൈൻ മാർത്തോമ്മാ ഇടവക വികാരി റവ. സാം മാത്യു, കേരള എക്യുമെനിക്കൽ കൗൺസിൽ പ്രസിഡന്റ് ഫാ. ടിനു തോമസ്, സിഎസ്ഐ ഇടവക വികാരി റവ. തോമസ് മാത്യു, സെന്റ് മേരീസ് കത്തീഡ്രൽ വികാരി ഫാ. എം.ബി.ജോർജ്, സെന്റ് പീറ്റേഴ്‌സ് യാക്കോബായ ഇടവക വികാരി എൽദോസ് സ്‌കറിയ, ഇടവക വൈസ് പ്രസിഡന്റ് മാത്യു തോമസ് ഒടിക്കണ്ടത്തിൽ, കൺവീനർ മാത്യു ബേബി, സെക്രട്ടറി സാമുവൽ അനിയൻ എന്നിവർ പ്രസംഗിച്ചു. ഇടവക ഗായകസംഘം സംഘടിപ്പിച്ച ദശവാർഷിക സമർപ്പണ ഗാനം, ഇടവകയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ എന്നിവ നടന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.