Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈൻ കേരളീയ സമാജം ബാലകലോത്സവം 12ന്

kerala-samajam

മനാമ ∙ ബഹ്റൈൻ കേരളീയ സമാജം –ദേവ്‌ജി ബാലകലോത്സവം 12ന് മാന്ത്രികൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യുമെന്നു പ്രസിഡന്റ്‌ പി.വി. രാധാകൃഷ്ണപിള്ള, സമാജം ജനറൽ സെക്രട്ടറി എൻ.കെ. വീരമണി എന്നിവർ അറിയിച്ചു.

പരിപാടിക്ക് അഞ്ഞൂറോളം കുട്ടികൾ റജിസ്റ്റർ ചെയ്തു. അഞ്ചു ഗ്രൂപ്പുകളിലായി 250 ഇനങ്ങളിലാണു മൽസരം.

ഈ വർഷവും കലാപ്രതിഭ (3, 4, 5 ഗ്രൂപ്പുകളിലെ കുട്ടികൾ മാത്രം), കലാതിലകം (3, 4, 5 ഗ്രൂപ്പുകളിലെ കുട്ടികൾ മാത്രം), ബാലതിലകം (1, 2 ഗ്രൂപ്പുകളിലെ കുട്ടികൾ മാത്രം), ബാലപ്രതിഭ (1, 2 ഗ്രൂപ്പുകളിലെ കുട്ടികൾ മാത്രം), സാഹിത്യരത്ന, സംഗീതരത്ന, നാട്യരത്ന വിവിധ ഗ്രൂപ്പ് ചാംപ്യന്മാർക്ക് അവാർഡ് നൽകും.

പ്രശസ്ത നർത്തകിമാരായ ഡോ. ദീപ്തി ഓംചേരി ഭല്ല, ചിത്ര വിശ്വേശ്വരൻ എന്നിവർ വിധികർത്താക്കളാകും. 13 മുതൽ 26 വരെയാണു മൽസരങ്ങൾ. ഫോൺ: 39125889 (ജന. കൺവീനർ ഡി.സലിം).

Your Rating: