Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോബ്സ് പട്ടികയിൽ ഇക്കുറിയും സുഹ കർസൂൺ

മനാമ∙ മുംതലാകാത്ത് ഹോൾഡിങ് കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫിസർ സുഹ കർസൂൺ ഫോബ്സ് പട്ടികയിൽ. ശക്തരായ നൂറ് അറബ് ബിസിനസ് വനിതകളുടെ പട്ടികയിൽ തുടർച്ചയായ രണ്ടാം തവണയാണ് കർസൂൺ ഇടം നേടുന്നത്. ഇരുപത്തേഴാം സ്ഥാനമാണ്. വ്യവസായ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ, സർക്കാർ മേഖലയിലും കുടുംബവ്യവസായ രംഗത്തും എക്സിക്യൂട്ടീവ് മാനേജ്മെന്റ് രംഗത്തും പ്രാഗത്ഭ്യം തെളിയിച്ച സ്ത്രീകളാണു പട്ടികയിലുള്ളത്. മുംതലാകാത്ത് കമ്പനിയുടെ ആകെ തൊഴിൽശക്തിയിൽ 46.4 ശതമാനവും മാനേജ്മെന്റ് ടീമിൽ 28.6 ശതമാനവും സ്ത്രീകളാണ്. സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റായ കർസൂൺ പത്തൊൻപതു വർഷമായി സാമ്പത്തികരംഗത്തു പ്രവർത്തിക്കുന്നു.

Your Rating: