Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ഭരണസമിതി സ്ഥാനമേറ്റു

syms

മനാമ ∙ സിറോ മലബാർ സൊസൈറ്റിയുടെ കീഴിലെ സിംസ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിന്റെ പുതിയ ഭരണസമിതി സ്ഥാനമേറ്റു. ടോസ്റ്റ്മാസ്റ്റേഴ്സ് ഏരിയ 27 ഡയറക്ടർ ജോണി ചാക്കോ, സ്ഥാനാരോഹണ ചടങ്ങുകൾക്കു നേതൃത്വം നൽകി. ഡിവിഷൻ എം ഡയറക്ടർ ഷിജാസ് മുഹിദീൻ വിശിഷ്ടാതിഥിയായിരുന്നു.

ഫാൽക്കൺ ടോസ്റ്റ്മാസ്റ്റേഴ്സ് പ്രസിഡന്റ് കമാൽ മുഹിയുദ്ദീൻ, എൻഎസ്എസ് ടോസ്റ്റ്മാസ്റ്റേഴ്സ് പ്രസിഡന്റ് അശോകൻ നായ൪, കെസിഎ ടോസ്റ്റ്മാസ്റ്റേഴ്സ് പ്രസിഡന്റ് തോമസ് ചിറമേൽ, സിംസ് ജനറൽ സെക്രട്ടറി ബിജു ജോസഫ്, സിംസ് ടോസ്റ്റ്മാസ്റ്റേഴ്സ് മുൻ പ്രസിഡന്റുമാരായ ബെന്നി വ൪ഗീസ്, പോൾ ഉറുവത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു. നിയുക്ത പ്രസിഡന്റ് ജോയ് തരിയത് മറുപടി പ്രസംഗം നടത്തി.

വൈസ് പ്രസിഡന്റ് ബോബി പൗലോസ് ഈ വർഷത്തെ പഠനരേഖ അവതരിപ്പിച്ചു. മറ്റു ഭാരവാഹികൾ: സ്റ്റെഫി മരിയ അരുൺ (സെക്ര), അജേഷ് നളിനാക്ഷൻ (മെംബർഷിപ്), സെയ്ദ് അബ്ദുൽ കരിം (പബ്ലിക് റിലേഷൻ), ജോർഡി ആന്റണി (ട്രഷ), ശ്യാം സുന്ദർ (സെർജന്റ് അറ്റ് ആംസ്).

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.