Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറോ മലബാർ സൊസൈറ്റി പ്രവർത്തനോദ്ഘാടനം

inaguration ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭരണസമിതി പ്രവർത്തനോദ്‌ഘാടനം ഇസാ കൾചറൽ സെന്റർ ബോർഡ് ഓഫ് ട്രസ്‌റ്റീസ് വൈസ് ചെയർമാൻ ഡോ. ഖാലിദ് ബിൻ ഖലീഫ അൽ ഖലീഫ നിർവഹിക്കുന്നു. നടൻ ചെമ്പൻ വിനോദ്, സൊസൈറ്റി പ്രസിഡന്റ് ജോസഫ് കെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസഫ് എന്നിവർ സമീപം.

മനാമ∙ സിറോ മലബാർ സൊസൈറ്റിയുടെ (സിംസ്) ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം ഇസാ കൾചറൽ സെന്റർ ബോർഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയർമാൻ ഡോ. ഖാലിദ് ബിൻ ഖലീഫ അൽ ഖലീഫ നിർവഹിച്ചു.

നടൻ ചെമ്പൻ വിനോദ് മുഖ്യാതിഥിയായി. സിംസ് പ്രസിഡന്റ് ജോസഫ് കെ.തോമസ് ആധ്യക്ഷ്യം വഹിച്ചു. പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും നടന്നു.

ഇക്കൊല്ലത്തെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന സിംസ് ഹാൻഡ്ബുക്ക് ഡോ. ഖാലിദ്, സിംസ് വൈസ് പ്രസിഡന്റ് തോമസ് ജോണിനു നൽകി പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി ബിജു ജോസഫ് ഇക്കൊല്ലത്തെ പദ്ധതികൾ വിശദീകരിച്ചു. നവീകരിച്ച വെബ്സൈറ്റിന്റെ സമർപ്പണവും ഡോ. ഖാലിദ് നിർവഹിച്ചു.

കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് സെവി മാത്തുണ്ണി, കേരളീയ സമാജം വൈസ് പ്രസിഡന്റും സിംസ് കോർ ഗ്രൂപ്പ് ചെയർമാനുമായ ഫ്രാൻസിസ് കൈതാരത്ത്, പ്രോഗ്രാം ജനറൽ കൺവീനർ ബെന്നി വർഗീസ്, ട്രഷറർ നെൽസൺ വർഗീസ് എന്നിവർ പ്രസംഗിച്ചു. പിന്നണിഗായകൻ അരുൺ ഏലാട്ടും സിംസ് മ്യൂസിക് ക്ലബ് അംഗങ്ങളും ചേർന്നു ഗാനമേള അവതരിപ്പിച്ചു.

Your Rating: