Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബഹ്റൈൻ-ഇന്ത്യ വാരാചരണം’

bah-india-week

 മനാമ ∙ ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ബഹ്റൈൻ-ഇന്ത്യ വാരാചരണം’ ഡിസംബർ ഒന്നിന് ആരംഭിക്കും. വ്യാപാരരംഗത്ത് ഇരുരാജ്യങ്ങളിലെയും കമ്പനികൾ തമ്മിൽ മെച്ചപ്പെട്ട സഹകരണം ഉറപ്പാക്കാനും നിക്ഷേപസാധ്യതകൾക്കു വഴിയൊരുക്കാനും സഹായകമാകുന്ന ഉന്നതതല ‘ബിസിനസ്-ടു-ബിസിനസ്’ എക്സിബിഷൻ ഇതോടനുബന്ധിച്ചു നടക്കും.

ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ബഹ്റൈൻ ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിലാണ് എക്സ്പോ നടക്കുന്നത്. ഇന്ത്യൻ വിദേശകാര്യവകുപ്പ്, ഇന്ത്യൻ എംബസി, ബഹ്റൈൻ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയം എന്നിവയുടെ പിന്തുണയോടെ നടക്കുന്ന പ്രദർശനവുമായി ദാ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട് ഓർഗനൈസേഷൻസ്, ഇന്ത്യൻ ബിസിനസ് ചേംബർ, ബഹ്റൈൻ ഇക്കോണമിക് ഡവലപ്മെന്റ് ബോർഡ്, തംകീൻ, ഇന്ത്യയിലെ ബഹ്റൈൻ എംബസി എന്നിവയും സഹകരിക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.