Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീലങ്കയ്ക്കു പ്രളയദുരിതാശ്വാസമായി ഡോ. വർഗീസ് കുര്യന്റെ 50 ലക്ഷം

cash ശ്രീലങ്കയിലെ പ്രളയബാധിതർക്കുള്ള സഹായധനം ഡോ.വർഗീസ് കുര്യൻ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്കു കൈമാറുന്നു. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ജോമോൻ ജോസഫ്, കെ.പ്രദീപ് കുമാർ, എ.ജയപ്രകാശ് തുടങ്ങിയവർ സമീപം

കൊളംബോ ∙ കടുത്ത വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന ശ്രീലങ്കയിലെ ഗ്രാമങ്ങൾക്കു ബഹ്റൈനിലെ വികെഎൽ അൽ നമാൽ ഗ്രൂപ്പ് ചെയർമാൻ ഡോ. വർഗീസ് കുര്യൻ 50 ലക്ഷം രൂപ സഹായധനം നൽകി. ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന സഹായധനം ഏറ്റുവാങ്ങി. പ്രസിഡന്റിന്റെ ഓഫിസിൽ നടന്ന ചടങ്ങിൽ ശ്രീലങ്ക പെട്രോളിയം മന്ത്രി ചാണ്ഡിമ വീരക്കൊടി, ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, കേരളത്തിലെ ശ്രീലങ്ക കോൺസൽ ജനറൽ ജോമോൻ ജോസഫ്, വികെഎൽ അൽ നമാൽ ദുബായ് ഡയറക്ടർ കെ.പ്രദീപ് കുമാർ, എ.ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

Your Rating: