Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘യെർമ’ നാടകാവതരണം

yerma-bah യെർ‌മ യുടെ അവതരണം സംബന്ധിച്ച വിവരങ്ങൾ പത്രസമ്മേളനത്തിൽ വിശദീകരിക്കുന്ന വിജു കൃഷ്ണൻ (സ്കൂൾ ഓഫ് ഡ്രാമ കൺവീനർ), മനോഹരൻ പാവറട്ടി, ഡോ. എസ്.സുനിൽ (തിയറ്റർ വർക്ക്ഷോപ്പ് ഡയറക്ടർ), പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, എം.കെ.സിറാജുദ്ദീൻ (ആക്ടിങ് ജനറൽ സെക്രട്ടറി), നിർമല ജോസഫ് എന്നിവർ.

മനാമ∙ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ‘ഡ്രമാറ്റിക്സ് 2016’ എന്ന തിയറ്റർ വർക്ക്ഷോപ്പിന്റെ സമാപനത്തോടനുബന്ധിച്ച് 25, 26 തീയതികളിൽ പ്രശസ്ത സ്പാനിഷ് എഴുത്തുകാരൻ ഫെഡറികോ ഗാർഷ്യ ലോർക്കയുടെ ‘യെർമ’ നാടകം അരങ്ങേറും. രാത്രി 7.30നു ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് നാടകാവതരണം.

ബികെഎസ് സ്കൂൾ ഓഫ് ഡ്രാമ കൺവീനർ വിജു കൃഷ്ണൻ, ബികെഎസ് സ്കൂൾ ഓഫ് ഡ്രാമ തിയറ്റർ വർക്ക് ഷോപ്പ് & പ്രൊഡക്​ഷൻ കോ–ഓർഡിനേറ്റർ നിമ്മി ജോസഫ്‌, പ്രൊഡക്​ഷൻ കോ–ഓർഡിനേറ്റർമാരായ അനീഷ്‌ ഗൌരി, ബാബു ബാലകൃഷ്ണൻ, വിഷ്ണു നാടക ഗ്രാമം, സമാജം പ്രസിഡന്റ്‌ പി.വി.രാധാകൃഷ്ണ പിള്ള, ആക്ടിങ് ജനറൽ സെക്രട്ടറി എം.കെ.സിറാജുദ്ദീൻ എന്നിവർ നേതൃത്വം നൽകും.

Your Rating: