Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിപ്പൂർ വിമാനത്താവളത്തെ സംരക്ഷിക്കുവാൻ ബഹ്‌റൈനിൽ മനുഷ്യച്ചങ്ങല തീർക്കുന്നു

മനാമ∙ സേവ് കരിപ്പൂർ എയർപോർട്ട് എന്ന മുദ്രാവാക്യവുമായി  സെപ്റ്റംബർ 15 നു മലബാർ ഡവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് മാനാഞ്ചിറ നടക്കുന്ന കരിദിനാചരണത്തിനു  ഐക്യദാർഢ്യം പ്രഖ്യപിച്ചു  ബഹ്‌റൈനിൽ , ബഹ്‌റൈൻ മലയാളി ബിസിനസ്സ്  ഫോറവും  അവരുടെ യൂത്ത് വിങ്ങും  യാത്ര സമിതിയുമായി  ചേർന്നുകൊണ്ട് 

മനാമ അൽ ഓസ്‌റ റെസ്റോറന്റിൽ മനുഷ്യച്ചങ്ങലയും പൊതുയോഗവും സംഘടിപ്പിക്കുന്നു. ബഹ്‌റൈനിലെ  പൊതുപ്രവർത്തകരെയും , സംഘടനാ പ്രതിനിധികളെയും, യാത്ര വിഷയത്തിൽ തല്പരരായ മുഴുവൻ ആളുകളെയും സെപ്റ്റംബർ 15 വ്യാഴാഴ്ച രാത്രി 8 മണിക്ക് മനാമ അൽ ഓസ്‌റ റെസ്റ്റോറന്റിലേക്കു  സ്വാഗതം ചെയ്യുന്നതായി സംഘടക സമിതി അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് 33177366, 33750999  എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 

Your Rating: