Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗ്രീന്‍ ടൈഗേര്‍സിന് വിജയം

cricket

ബഹ്‌റൈന്‍ കേരളീയ സമാജവും റെഡ്നോട്ട് കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഷാജിയുടെ നേതൃത്വത്തില്‍ കളിച്ച ഗ്രീന്‍ ടൈഗേര്‍സിന് ഒന്നാം സ്ഥാനവും ഡോ: ബിജോഷിന്റെ നേതൃത്വത്തിലുള്ള ടൈഗേര്സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 13 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. വിജയികള്‍ക്ക് സമാജം പ്രസിഡന്റ്‌ രാധാകൃഷണ പിള്ള, സമാജം ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

റെഡ്നോട്ട് കമ്പനി ഉടമ ടി വി സുരേഷ് ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. ആല്‍ഫ്നൂന്‍, യൂനിഫോം എക്സ്പ്രസ്സ്‌ എന്നിവര്‍ സഹപ്രായോജകരായിരുന്നു. പങ്കാളിത്തം കൊണ്ട് ക്രിക്കറ്റ് ടൂര്‍ണമെന്റ ഒരു വന്‍ വിജയമായിരുന്നുവെന്ന് സമാജം ഇന്ടൂര്‍ ഗെയിംസ് സെക്രട്ടറി നൌഷാദ് എം ടി. വ്യക്തമാക്കി. പോള്‍സണ്‍ കെ.എല്‍ കണ്‍വീനര്‍ ആയ കമ്മിറ്റിയാണ് ക്രിക്കറ്റ്‌ ടൂര്‍ണമെന്റിനു ചുക്കാന്‍ പിടിച്ചത്. 

Your Rating: