Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈൻ കേരളീയ സമാജം ‘രാഗോത്സവം’ വിദ്യാരംഭവും സംഗീത വിരുന്നും

ks ബഹ്റൈൻ കേരളീയ സമജം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ


മനാമ. ബഹ്റൈൻ കേരളീയ സമാജം നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിജയ ദശമി ദിവസമായ ഒക്ടോബർ 11 ന് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എൻ.കെ. വീരമണി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 9 വൈകിട്ട് 8 മുതൽ ഇന്ദു സുരേഷ്, സുമ ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ‘പഞ്ചരത്ന കീർത്തനം’ സംഗീത കച്വേരി അരങ്ങേറും. തുടർന്ന് ബഹ്റൈനിലെ നൃത്ത അദ്ധ്യാപകരുടെ ശിക്ഷണത്തിൽ സമാജത്തിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്ത നൃതൃങ്ങളും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

മലയാള സംഗീത ലോകത്തിലെ പ്രശസ്തരായ രണ്ടു വ്യക്തികളാണ് ഇക്കുറി വിദ്യാരംഭം ചടങ്ങുകൾക്കായി സമാജത്തിൽ എത്തിച്ചേരുന്നത്. പ്രശസ്ത സംഗീത സംവിധായകനും പിന്നണി ഗായകനുമായ എം. ജയചന്ദ്രൻ, സംഗീതജ്ഞൻ കാവാലം ശ്രീകുമാർ എന്നിവരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. വിജയ ദശമി ദിവസം പുലർച്വ് നാലര മണി മുതലാണ് എഴുത്തിനിരുത്തൽ ചടങ്ങ് ആരംഭിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 13ന് രാത്രി 8 മുതൽ ‘രാഗോത്സവം’ എന്ന പേരിൽ സംഗീത വിരുന്നും സംഘടിപ്പിക്കും. എം. ജയചന്ദ്രനും, കാവാലം ശ്രീകുമാറും ചേർന്ന് അവതരിപ്പിക്കുന്ന ഈ സംഗിത വിരുന്ന് സംഗീത ആസ്വാദകർക്ക് തികച്ചും വേറിട്ടൊരു അനുഭവം ആയിരിക്കുമെന്ന് സമാജം ഭരണ സമിതി അറിയിച്ചു.

ബഹ്റൈനിൽ വസിക്കുന്ന എല്ലാ കേരളീയരെയും വിദ്യാരംഭം ചടങ്ങിലേക്കും സംഗീത വിരുന്നിലേക്കും സ്വാഗതം ചെയ്വുന്നതായി സംഘാടകർ അറിയിച്ചു. എഴുത്തിനിരുത്തലിന് താൽപ്പര്യമുള്ളവർ സമാജം ഓഫീസിൽപേർ രജിസ്റ്റർ ചെയ്വേണ്ടതാണ്. അതിനുള്ള അപേക്ഷാ ഫോം സമാജം വെബ്സൈറ്റിൽ ലഭ്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കായിരിക്കും അതിനുള്ള അവസരം ലഭുക്കുക. രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും 39168899 (സുധി പുത്തൻവേലിക്കര, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി) 39848091 (സമാജം കലാവിഭാഗം സെക്രട്ടറി മനോഹരൻ പാവർട്ടി), 36691405 (ഹരികൃഷ്ണൻ)

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.