Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മിറ്റി ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു

oicc

‌ബഹ്‌റൈൻ∙ഒഐസിസി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു . അദ്‌ലിയ കാൾട്ടൺ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ നിരവധി പേർ  പങ്കെടുത്തു . ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡന്റ് ബിനു കുന്നന്താനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണിക്കുളം സ്വാഗതം പറഞ്ഞു .ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.

മുൻ കെപിസിസി അംഗവും ഒഐസിസി സൗദി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ കെ .വൈ സുധീന്ദ്രൻ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ഒഐസിസി ഗ്ലോബൽ സെക്രട്ടറിമാരായ  വി.കെ സൈദാലി ,കെ .സി ഫിലിപ്പ് ,ദേശീയ ജനറൽ സെക്രട്ടറി രാമനാഥൻ ,ദേശീയ വൈസ് പ്രസിഡന്റ്മാരായ  ലത്തീഫ് ആയഞ്ചേരി ,രവി കണ്ണൂർ ,ദേശീയ സെക്രട്ടറിമാരായ ജവാദ്  വക്കം ,എം .ഡി ജോയ് ,മനു മാത്യു ,യൂത്ത്‌ വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം ,വനിത വിഭാഗം പ്രസിഡന്റ് ഷീജ നടരാജൻ ,ജില്ല പ്രസിഡന്റുമാരായ ജി ശങ്കരപ്പിള്ള.

എബ്രഹാം ശാമുവൽ,ജമാൽ കുറ്റിക്കാട്ടിൽ ,രാഘവൻ കരിച്ചേരി,നസീമുദ്ധീൻ, ജോജി ലാസർ സെക്രട്ടറിമാരായ ജലീൽ മുല്ലപ്പള്ളി ,ഷിബു എബ്രഹാം, ബിജുബാൽ ‌,യൂത്ത്‌  വിങ് ഭാരവാഹികളായ സുനിൽ കെ ചെറിയാൻ ,മഹേഷ് ,ബാനർജി ഗോപിനാഥൻ ,നിസാർ ,അസീസ് ,പ്രജിത് ,രഞ്ജൻ ,സുമേഷ് ,മറ്റു ഒഐസിസി ഭാരവാഹികളായ ജോയ് ,ഉണ്ണിപ്പിള്ള ,ഷാജി ജോർജ് തുടങ്ങിയവർ സംസാരിച്ചു. ഒഐസിസി ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ നന്ദി പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.