Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈനിൽ ഓപ്പൺ ഹൗസ്

മനാമ: ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 29ന് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ഇന്ത്യന്‍ എംബസിയില്‍ വെച്ച് നടക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു. ഓപ്പണ്‍ ഹൗസില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് ഇന്ത്യന്‍ അംബാസഡറുമായി ബന്ധപ്പെട്ട് പരാതി ബോധിപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും.

പരാതിക്കാര്‍ ബന്ധപ്പെട്ട രേഖകളുമായി അന്നേ ദിവസം രാവിലെ ഒന്പത് മണിക്ക് തന്നെ എംബസിയില്‍ എത്തിച്ചേരേണ്ടതാണ്. അടിയന്തിരമായി പരിഹരിക്കേണ്ട പ്രശ്നങ്ങളുള്ളവർ ഓപ്പൺ ഹൗസ് ദിനം വരെ കാത്തിരിക്കാതെ എംബസിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Your Rating: