Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാദ്യകലയില്‍ 14 പേര്‍ അരങ്ങേറ്റം കുറിക്കുന്നു

arangettam കേരളീയ സമാജത്തില്‍ നടക്കുന്ന മേളോത്സവത്തോടനുബന്ധിച്ച് മേളകലയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നവര്‍

ബഹ്റൈൻ∙ ബഹ്റൈനിലെ വാദ്യകലാകാരന്മാരുടെ കൂട്ടായ്മയായ സോപാനം വാദ്യകലാസംഘത്തിന്‍െറ കീഴില്‍ മേളകല അഭ്യസിക്കുന്ന 14 പേര്‍ അരങ്ങേറ്റം കുറിക്കുന്നു. ഏതാനും വര്‍ഷങ്ങളായി ‘സോപാനം’ അധ്യാപകന്‍ സന്തോഷ് കൈലാസിന്‍െറ ശിക്ഷണത്തിലാണ് ഇവര്‍ പഠനം നടത്തുന്നത്.


പ്രവാസലോകത്ത് കേരളീയ മേളകലയെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരളീയ സമാജവും സോപാനം വാദ്യകലാസംഘവും ചേര്‍ന്ന് നടത്തുന്ന മേളോത്സവത്തോടനുബന്ധിച്ചാണ് ഈ കലാകാരന്മാര്‍ അരങ്ങേറ്റം നടത്തുന്നത്. ഈ മാസം 20, 21 തിയതികളില്‍ കേരളീയ സമാജത്തിലാണ് മേളോത്സവം.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.