Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാന്ധി സ്മരണയിൽ ഫോട്ടോ പ്രദർശനം

embassy-inau ബഹ്റൈൻ ഇന്റർനാഷനൽ എക്സിബിഷൻസ് സെന്ററിൽ നടക്കുന്ന ഫോട്ടോ പ്രദർശനത്തിന്റെ ഉദ്ഘാടനം ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻസ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് ഖാലിദ് ബിൻ ഹുമൂദ് അൽ ഖലീഫ നിർവഹിക്കുന്നു. ഇന്ത്യൻ സ്ഥാനപതി അലോക് കുമാർ സിൻഹ, എംബസി ഉദ്യോഗസ്ഥർ എന്നിവർ സമീപം

മനാമ. ബഹ്റൈനിലെ ഇന്ത്യൻ എംബസി ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻസ് അതോറിറ്റിയുടെ സഹകരണത്തോട് മഹാത്മാഗാന്ധിയുടെ ജീവിതത്തിലേക്ക് വെളിച്വം വീശുന്ന ഫോട്ടോ പ്രദർശനത്തിന്റെ ഉദ്ഘാടനം ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻസ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് ഖാലിദ് ബിൻ ഹുമൂദ് അൽ ഖലീഫ നിർവഹിച്വു.

ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി അലോക് കുമാർ സിൻഹ, എംബസി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഒക്ടോബർ 4 വരെ ബഹ്റൈൻ ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിലാണ് പ്രദർശനം നടക്കുക. രാവിലെ 10 മുതൽ  ഒരുമണിവരെയും വൈകിട്ട് 4 മുതൽ രാത്രി 10 വരെയുമാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.