Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈദ് ആഘോഷിക്കാൻ ബികെഎസ് ഒരുങ്ങി

മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈദ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. പെരുന്നാൾ രാവിനു സമാജം ഡയമണ്ട് ജൂബിലി ഹാളിൽ മൈലാഞ്ചി രാവുണ്ടാകും. വിദഗ്ധ ഡിസൈനർമാരുടെ നേതൃത്വത്തിൽ വിവിധ ഡിസൈനുകളിൽ രാത്രി എട്ടുമണിക്കു ശേഷം മൈലാഞ്ചിയിടാൻ സൗകര്യമൊരുക്കുന്നുണ്ട്. റജിസ്ട്രേഷൻ നടന്നുവരുന്നു. ഈദിന്റെ രണ്ടാം ദിവസം പ്രമുഖ ഗായകരായ രാജലക്ഷ്മിയും അജയ് പട്ടുറുമാലും നയിക്കുന്ന സംഗീതനിശയുണ്ടാകും. കൂടാതെ സമാജം കലാവിഭാഗം അവതരിപ്പിക്കുന്ന അനവധി കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാവും. ഫോൺ: (പ്രകാശ് ബാബു) 39411610, (സിറാജുദ്ദീൻ എം.കെ) 39443097.

Your Rating: