Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബികെഎസ് ഓണാഘോഷം മെഗാ ഒപ്പന

മനാമ∙ ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മലയാളികളുടെ മഹോത്സവമായ ഓണത്തെ വരവേൽക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ നടന്നുവരുന്നു.സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഗൾഫിൽ ആദ്യമായി മെഗാ ഒപ്പന സംഘടിപ്പിക്കുന്നു.ഒപ്പനയിൽ പങ്കുചേരാൻ താൽപര്യമുള്ളവർ 39804013(കൺവീനർ മോഹിനി തോമസ്),3616559 (ബീന ആഷ്​ലി), 36854440(ശ്രീദേവി വിജു) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

ഓണാഘോഷങ്ങളുടെ ഭാഗമായി തിരുവാതിരക്കളി, സിനിമാറ്റിക് ഡാൻസ് എന്നിവകളിൽ മത്സരങ്ങളും സംഘടിപ്പിക്കുന്നു.ബഹ്റൈനിലെ മുഴുവൻ വനിതകളുടെയും സാന്നിധ്യം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്33385385, 38149079(തിരുവാതിര), 33442528,32052047(സിനിമാറ്റിക് ഡാൻസ്).

Your Rating: