Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണല്‍ മര്‍മ്മരം പുസ്‌തക പ്രകാശനം

welcme

ബഹ്‌റിന്‍∙ തണല്‍ ബഹ്‌റിന്‍ എന്ന കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന മണല്‍ മര്‍മ്മരം എന്ന ഗള്‍ഫ് കവിതാ സമാഹാരത്തിന്റെ പ്രകാശനം ബഹ്‌റിന്‍ കേരളീയ സമാജം സാഹിത്യവേദിയുടെ നേതൃത്വത്തില്‍ ജൂണ്‍ 17 വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് 2 മണിയ്‌ക്ക്  ബഹറിന്‍ കേരളീയ സമാജം ഹാളില്‍ വെച്ച് നടക്കുന്നു.
 
ബഹ്‌റിനില്‍ നിന്നുള്ള 104 പേരുടെ ഓരോ കവിതകള്‍ വീതമാണ് പുസ്‌തകത്തില്‍ ഉള്ളത്. സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്‌ണപിള്ള അദ്ധ്യക്ഷത വഹിക്കും. സോമന്‍ ബേബി, സമാജം സെക്രട്ടറി എന്‍. കെ. വീരമണി, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി സുധി പുത്തന്‍‌വേലിക്കര എന്നിവര്‍ ആശംസകള്‍ അറിയിക്കും.

മണല്‍ മര്‍മ്മരത്തില്‍ അനില്‍ വേങ്കോടാണ്‍ അവതാരിക എഴുതിയിരിക്കുന്നത്. ഹീര ജോസഫ് പുറംചട്ടയും, ആപ്പിള്‍ തങ്കശ്ശേരി ചിത്രങ്ങളും വരച്ചിരിക്കുന്നു. ബാജി ഓടംവേലിയാണ്‍ എഡിറ്റര്‍. തണല്‍ മര്‍മ്മരത്തില്‍ എഴുത്തുകാരുടെ ഫോട്ടോയും വിശദവിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഈ പുസ്‌തകം ഒരു ഡയറക്‌ടറിയായി ഉപയോഗിക്കാനും സാധിക്കും.കൂടുതൽ വിവരങ്ങൾക്ക് തണല്‍ കോഡിനേറ്റര്‍ മുരളീധര്‍ തമ്പാനുമായി 38381900 ബന്ധപ്പെടാം. ബാജി ഓടംവേലി (എഡിറ്റര്‍) മൊബൈല്‍ - 39258308
 

Your Rating: