Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ കെയർ ഗ്രൂപ്പ് യോഗാദിനാചരണം 21ന്

മനാമ ∙ കാൻസർ കെയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കാൻസർ കെയർ സൊസൈറ്റി, ഇന്ത്യൻ എംബസി, ആയുഷ് മന്ത്രാലയം തുടങ്ങിയവയുമായി സഹകരിച്ച് 21നു യോഗാദിനം ആചരിക്കുന്നു. 11 മുതൽ 1.30 വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിനു സമീപമുള്ള പ്രിൻസസ് അൽ ജവഹറ ഇബ്രാഹിം സെന്ററിലെ റാഫിയ ഖുബാഷ് ഹാളിലാകും പരിപാടി. 11നു റജിസ്ട്രേഷൻ ആരംഭിക്കും.

ബഹ്റൈൻ ആരോഗ്യമന്ത്രി ഫയീക്ക സയീദ്‌ അൽ സലാ മുഖ്യാതിഥിയാകും. ഇന്ത്യൻ സ്ഥാനപതി അലോക് കുമാർ സിൻഹ, പ്രത്യേകാതിഥി യുഎൻഐ ഡയറക്ടർ സാമിർ ഇൻതയിർ അൽദറാബി, പ്രഫ. മോയിസ് ഭകീത്, കാൻസർ കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. പി.വി.ചെറിയാൻ തുടങ്ങിയവരും സംബന്ധിക്കും. മൂന്നു സെഷനുകളിലായി നടക്കുന്ന പരിപാടിയിൽ യോഗയെക്കുറിച്ചുള്ള ഡോക്യുമെന്ററി, സെമിനാർ, യോഗ പ്രദർശനം എന്നിവയുണ്ടാകും. 

Your Rating: