Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിസിഎംഎ ക്യാംപെയ്ന് തുടക്കം

ccma

മനാമ∙ കോ ഓർഡിനേഷൻ കമ്മറ്റി ഓഫ് മുസ്ളീം അസോസിയേഷൻസ്' തീവ്രവാദവും ഇസ്ളാമും' എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന ക്യാംപെയ്ന് ഇന്ത്യൻ ക്ളബിൽ പ്രൗഡോജ്ജ്വല തുടക്കമായി. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം മുൻ എംഎൽഎ അബ്ദുറഹ്മാൻ രണ്ടത്താണി നടത്തി.

ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി എൻ വീരമണി, അൽ അൻസാർ സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ പാടൂർ, ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് ജമാൽ നദ്വി ഇരിങ്ങൽ, ഇന്ത്യൻ ഇസ്ളാഹി സെന്റർ കോ ഓർഡിനേറ്റർ ജൗഹർ ഫാറൂഖി, ഇസ്ളാമി കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് എപിസി അബ്ദുല്ല മുസ്ളിയാർ എന്നിവർ പ്രസംഗിച്ചു.

സ്വാഗതസംഘം ചെയർമാൻ സയ്യിദ് ഫക്രൂദ്ദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു.കെഎംസിസി പ്രസിഡന്റ് എസ് വി ജലീൽ സ്വാഗതവും ബഹ്റൈൻ ഇന്ത്യൻ സലഫി സെന്റർ ജനറൽ സെക്രട്ടറി നദീര്‍ ചാലിൽ നന്ദിയും പറഞ്ഞു. ഹാരിസുദ്ദീൻ പറളി ഖുർ ആനിൽ നിന്നും അവതരിപ്പിച്ചു. ഷംസുദ്ദീൻ വെള്ളംകുളങ്ങര പരിപാടി നിയന്ത്രിച്ചു.

Your Rating: