Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിസിഎംഎ ക്യാംപെയിൻ ഉദ്ഘാടനം

മനാമ∙ ഇസ്‍ലാമും തീവ്രവാദവും എന്ന പേരിൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് മുസ്‍ലിം അസോസിയേഷൻസ് (സിസിഎംഎ) സംഘടിപ്പിക്കുന്ന ക്യാംപെയിനിന്റെ ഉദ്ഘാടനസമ്മേളനം 30നു രാത്രി 8.30ന് ഇന്ത്യൻ ക്ളബിൽ നടക്കും. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മുൻ എംഎൽഎ അബ്ദുറഹ്മാൻ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തും. ക്യാംപെയിനിന്റെ ഭാഗമായി ലഘുലേഖ വിതരണം യുവജനസംഗമങ്ങൾ തുടങ്ങിയവയുമുണ്ടാകും. വാർത്താസമ്മേളനത്തിൽ സയ്യിദ് ഫക്രുദീൻ തങ്ങൾ എസ്.വി.ജലീൽ, ജമാൽ നദ്‍വി ഇരിങ്ങൽ, ടി.പി.അബ്ദുൽ അസീസ്, കുഞ്ഞമ്മദ് വടകര, സി.ഷാജഹാൻ എ.പി.സി, അബ്ദുല്ല മുസല്യാർ തുടങ്ങിയവർ പങ്കെടുത്തു. 

Your Rating: