Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടൽത്തീരത്തു കണ്ടെത്തിയ മൃതദേഹം വടകര സ്വദേശിയുടേത്

anwar-death

മനാമ ∙ ബഹ്‌റൈനിലെ മിനാ സൽമാൻ കടൽത്തീരത്തു കണ്ടെത്തിയ അജ്‌ഞാത മൃതദേഹം വടകര മണിയൂർ ചെരണ്ടത്തൂർ എളങ്ങാട്ടിൽ അൻവർ സാദത്തിന്റേതാണെന്നു (40) തിരിച്ചറിഞ്ഞു. റിഫയിൽ റസ്റ്ററന്റ് ജീവനക്കാരനായ സാദത്തിനെ ഏപ്രിൽ 13ന് ആണു കാണാതായത്. വൈകിട്ടുവരെ മുറിയിലുണ്ടായിരുന്നതായും പിന്നീടു കാണാതാകുകയായിരുന്നുവെന്നും അമ്മാവനും റസ്‌റ്ററന്റ് നടത്തിപ്പുകാരനുമായ കുഞ്ഞബ്‌ദുല്ല അറിയിച്ചു. ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ശ്രമം നടന്നുവരുന്നു. 

Your Rating: