Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാനാ മാഞ്ചിക്ക് ബഹ്റൈൻ പ്രധാനമന്ത്രിയുടെ സാമ്പത്തിക സഹായം

pm-bahrain ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരൻ

മനാമ∙ ഒഡീഷയിൽ അധികൃതരുടെ അവഗണമൂലം ഭാര്യയുടെ മൃതദേഹം ഭർത്താവ് തോളിലേറ്റി പോയ സംഭവം ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരൻ്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, അദ്ദേഹം കുടുംബത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. അറബിക് മാധ്യമങ്ങളിൽ ഇതുസംബന്ധമായി പ്രസിദ്ധീകരിച്ച വാർത്ത കണ്ടാണ് രാജകുമാരൻ സഹായ വാഗ്ദാനം നടത്തിയത്. 

dana-manji ഭാര്യയുടെ മൃതദേഹവുമായി നടന്നുപോകുന്ന ദാനാ മാഞ്ചി. ഒപ്പം മകൾ.​

പ്രധാനമന്ത്രിയുടെ ഒാഫീസ് ഇതുസംബന്ധമായി ബഹ്റൈനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. സഹായം ഉടൻ കൈമാറുമെന്നാണ് പ്രതീക്ഷ. കലഹണ്ടിയിലെ ഭവാനിപട് നയിലായിരുന്നു ലോക മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. ആശുപത്രി അധികൃതർ വാഹനം വിട്ടുനൽകാത്തതിനെ തുടർന്നാണ് ഭാര്യ അമംഗ് ദേവി(42)യുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞു തോളിലേറ്റി ദാനാ മാഞ്ചി എന്ന യുവാവ് 12 കിലോ മീറ്റർ നടന്നത്. 

60 കിലോ മീറ്റർ അകലെയുള്ള ഗ്രാമത്തിലേയ്ക്ക് ആരംഭിച്ച യാത്രയിൽ, പിന്നാലെ കരഞ്ഞുകൊണ്ട്, പന്ത്രണ്ടുകാരി മകളുമുണ്ടായിരുന്നു. ഇൗ വാർത്ത ബഹ്റൈനിലെ അറബിക് മാധ്യമങ്ങളുൾപ്പെടെ വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതു വായിച്ച് രാജകുമാരൻ ദുഃഖം രേഖപ്പെടുത്തുകയും സഹായം പ്രഖ്യാപിക്കുകയുമായിരുന്നു.  

Your Rating: