Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്രത വിശുദ്ധിയിൽ ആറാം കൊല്ലവും നോമ്പെടുത്ത് എബിൻ സതീഷ്‌ 

ebin എബിന്‍

മനാമ :റമസാൻ വ്രത വിശുദ്ധിയിൽ നോമ്പുനോറ്റു ഒരു അമുസ്ലിം മലയാളി വിദ്യാർഥി ശ്രദ്ധേയനാകുന്നു.പത്താം വയസ്സുമുതൽ മുടങ്ങാതെ കഴിഞ്ഞ ആറുവർഷങ്ങളായി റമദാൻ മാസത്തിന്റെ പുണ്യം നേടി  മുസ്ലിം സഹോദരങ്ങൾക്കൊപ്പം നോമ്പ് അനുഷ്ഠിച്ച്  ശ്രദ്ധേയനാകുകയാണ് മാഹി സ്വദേശിയായ എബിൻ സതീഷ്‌ എന്ന പതിനാറുകാരൻ .

മനാമ സൂക്കിൽ കഴിഞ്ഞ മുപ്പത്തി രണ്ടു വർഷങ്ങളായി വസ്ത്ര വ്യാപാരം നടത്തുന്ന സതീഷ്‌ ബാബുവിന്റെ  മകനാണ്  ബഹ്‌റൈൻ ഇന്ത്യൻ സ്കൂളിലെ പ്ലസ്‌ വൺ  വിദ്യാര്‍ഥികൂടിയായ എബിൻ.  സുഹൃത്തുക്കളായ മുസ്ലിം വിദ്യാർഥികൾ നോമ്പെടുക്കുന്നത് കണ്ട് ആകൃഷ്ടനായി തന്റെ പത്താം വയസ്സിൽ സ്വമേധയാ തന്നെ  നോമ്പെടുക്കണമെന്നുള്ള ആഗ്രഹം  മാതാപിതാക്കളോട് പറയുകയായിരുന്നുവെന്ന് പിതാവ് സതീഷ്‌ ബാബു പറയുന്നു.

റമദാൻ മാസത്തിന്റെയും നോമ്പിന്റെയും മഹത്വമറിഞ്ഞിരുന്ന അച്ഛനും അമ്മയും മകന്റെ ആഗ്രഹത്തിൽ സന്തോഷം പ്രകടിപ്പിച്ചതെയുള്ളൂവത്രേ. അന്ന് മുതൽ നാളിതുവരെയും മുടങ്ങാതെ നോമ്പെടുക്കുന്ന എബിൻ ഇന്ന് പ്രവാസി മലയാളികൾക്കിടയിൽ പ്രിയങ്കരനാവുകയാണ്. അച്ഛന്റെയും തന്റെയും മുസ്ലിം സുഹൃത്തുക്കളുടെയും വകയായിരിക്കും മിക്ക ദിവസങ്ങളിലും നോമ്പുതുറക്കൽ

.മനാമ കെ എം സി സി ഓഫീസിൽ സംഘടിപ്പിക്കുന്ന ഇഫ്താരിലും എബിൻ സന്ദർശകനായി എത്താറുണ്ടെന്നു മലപ്പുറം ജില്ല വൈസ് പ്രസിഡന്റ്‌ ഇഖ്‌ബാൽ താനൂർ പറഞ്ഞു. സമയ ദൈർഘ്യമേറിയതും കാലാവസ്ഥ പ്രതികൂലമായിട്ടുള്ളതുമായ  ഈ   നോമ്പുകാലത്തും ക്ഷീണിതനാകാതെ അച്ഛനെ  കച്ചവട സ്ഥാപനത്തിൽ രാത്രി വൈകിയും സഹായിക്കാറുമുണ്ടത്രേ .എന്നാൽ തനിക്കു നോമ്പെടുക്കുന്നത് കൊണ്ട് ആരോഗ്യപരമായ യാതൊരു ബുദ്ധിമുട്ടും ഇതുവരെ അനുഭവപ്പെട്ടിട്ടില്ലെന്നും താൻ പൂർണ സന്തോഷവാനാണെന്നും തുടര് വർഷങ്ങളിലും നോമ്പെടുക്കനമെന്നാണ് ആഗ്രഹമെന്നും എബിൻ പറയുന്നു.

പത്താം തരാം പരീക്ഷയിൽ 85 ശതമാനത്തിൽ കൂടുതൽ മാര്ക്കും നേടിയിട്ടുള്ള ഈ മിടുക്കൻ മാതൃ ഭാഷാ കൂടാതെ ഹിന്ദി, അറബി,ഇംഗ്ലീഷ് എന്നീ  ഭാഷകളിലും   പ്രാവീണ്യവും നേടിയിട്ടുണ്ട്. മിനീജ സതീഷ് മാതാവും റിനീലാസതീഷ് ഏക സഹോദരിയുമാണ്.

Your Rating: