Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈദ് ഗാഹിന്റെ ഒരുക്കങ്ങൾ പൂർത്തിയായി


മനാമ: സുന്നീ ഔഖാഫിന്റെ അംഗീകാരത്തോടെ കേപിറ്റൽ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് ദാറുൽ ഈമാൻ കേരള വിഭാഗം മലയാളികൾക്കായി നടത്തുന്ന ഈദ് ഗാഹിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഈസാ ടൗൺ ഇന്ത്യൻ സ്കൂളിൽ വച്ച് നടക്കുന്ന ഈദ് ഗാഹ് രാവിലെ 5.40നാണ് ആരംഭിക്കുക. പരിപാടിയുടെ വിജയത്തിനായി ജമാൽ നദ് വി ചെയർമാനും ബിൻഷാദ് പിണങ്ങോട് ജനറൽ കൺവീനറുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു പ്രവർത്തനം നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം ചേർന്ന സ്വാഗതസംഘം യോഗം പരിപാടിയുടെ ഒരുക്കങ്ങളെ കുറിച്ച് വിലയിരുത്തി. യോഗത്തിൽ ജമാൽ നദ് വി അധ്യക്ഷത വഹിച്ചു. ഇ.ക.സെലീം, സി.ഖാലിദ്, എ.എം.ഷാനവാസ്, എം‌.ബദറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. വി.പി.ഷൗക്കത്ത് സ്വാഗതം പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്34064973എന്ന നംബ്ബറിൽ ബന്ധപ്പടാവുന്നതാണു.

Your Rating: