Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാസ്ത്ര പ്രതിഭ പരീക്ഷ 20ന്

മനാമ ∙ സയൻസ് ഇന്ത്യ ഫോറം ബഹ്റൈൻ ഇന്ത്യൻ എംബസിയുടെയും ഐഎസ്ആർഒയുടെയും നേതൃത്വത്തിൽ നടത്തുന്ന ശാസ്ത്ര പ്രതിഭാ പരീക്ഷ ജൂൺ രണ്ടിനു രാവിലെ 11 മുതൽ 12 വരെ നടത്തും. എട്ടോളം സ്കൂളുകളിൽ നിന്നായി എണ്ണായിരത്തിലേറെ വിദ്യാർഥികൾ പങ്കെടുക്കും. അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ മൂന്നു ഗ്രൂപ്പുകളായാണ് പരീക്ഷ. ഒരു മണിക്കൂർ നീളുന്ന ആദ്യഘട്ട പരീക്ഷയിൽ കൂടുതൽ സ്കോർ നേടുന്ന പത്തുപേർ വീതം രണ്ടാം ഘട്ട പരീക്ഷയെഴുതും. ഇവരിൽ നിന്നാണു ശാസ്ത്ര പ്രതിഭകളെ തിരഞ്ഞെടുക്കുക. ക്വസ്, സയന്റിഫ്ക് റീസണിങ് വൈവ വൊസി തുടങ്ങിയവയാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിജയികൾക്ക് ഇന്ത്യയിലെ വിവിധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ സന്ദർശിക്കാനും പ്രമുഖ ശാസ്ത്രജ്ഞരുമായി സംവദിക്കാനും അവസരമൊരുക്കും. 

Your Rating: