Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദീന മുനവ്വറ വിശ്വാസികളുടെ സ്വപ്നഭൂമി

friends-social-association

മനാമ∙ മദീന മുനവ്വറ വിശ്വാസികളുടെ എക്കാലത്തെയും സ്വപ്നഭൂമിയാണെന്ന് പ്രമുഖ വാഗ്മിയും മാധ്യമ പ്രവർത്തകനുമായ സിറാജ് പള്ളിക്കര. ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ പോവുന്നവർക്ക് വേണ്ടി ഫ്രെന്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ മനതാരിലെ മദീന എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് പുണ്യം പ്രതീക്ഷിച്ച് കൊണ്ട് തീർഥാടനം നടത്താൻ അനുവദിക്കപ്പെച്ച മൂന്ന് പള്ളികളിൽ ഒന്നാണ് മദീനയിലെ മസ്ജിദുന്നബവിയും മക്കയിലെ മസ്ജിദുൽ ഹറമും ഫലസ്തീനിലെ മസ്ജിദുൽ അഖ്സയും.

വിശ്വാസികളുടെ അടിസ്ഥാനഗുണങ്ങളിലൊന്നായ ക്ഷമയും സഹനവും ഏറ്റവും കൂടുതൽ പരീക്ഷിക്കപ്പെടുന്ന ആരാധനയാണ് ഹജ്ജ് എന്ന് തുടർന്ന് ഹജ്ജു സ്വബ്റും എന്ന വിഷയത്തിൽ സംസാരിച്ച ജമാൽ നദ്വി ഇരിങ്ങൽ അഭിപ്രായപ്പെട്ടു.

ഇ. കെ സലിം, ഫാജീസ്, ജലീൽ അബ്ദുല്ല, വി പി ഷൗക്കത്തലി തുടങ്ങിയവർ സംസാരിച്ചു. വി എം മുഷ്താഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ യു കെ റിയാസ് സ്വാഗതം പറഞ്ഞു. ടി കെ ഫാജിസ് പ്രാർഥന നടത്തി.

Your Rating: