Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ്ജ് മനുഷ്യരെ വിശ്വപൗരമ്മാരാക്കുന്നു

friends-association ഫ്രെന്റ്സ് മുഹറക് ഏരിയ സംഘടിപ്പിച്ച പൊതുയോഗത്തിൽ ജമാൽ നദ്വി മുഖ്യപ്രഭാഷണം നടത്തുന്നു


മനാമ∙ വിശുദ്ദ ഹജ്ജ്കർമ്മം മനുഷ്യരെ വിശ്വപൗരമ്മാരാക്കുന്നുവെന്ന് ഫ്രെന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡണ്ട് ജമാൽ നദ്വി ഇരിങ്ങൽ അഭിപ്രായപ്പെട്ടു. മുഹറഖ് ഏരിയ സംഘടിപ്പിച്ച പൊതുയോഗത്തിൽ 'ഇബ്റാഹിമീ ജീവിതത്തിന്റെ കാലികപ്രസക്തി' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നും എത്തുന്ന ലക്ഷക്കണക്കിന് മനുഷ്യർ ഒരൊറ്റ ലക്ഷ്യത്തിനായി പുണ്യഭൂമിയിൽ ഒരുമിക്കുകയാണ്. അതിർവരമ്പുകൾ ഭേദിച്ച് പരസ്പരസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാഠങ്ങള്‍ ലോകത്തിന് സമ്മാനിക്കുകയാണ് ഹജ്ജ്. ദൈവത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണ്. ആർക്കും ആരെക്കാളും യാതൊരു ശ്രേഷ്ഠതയുമില്ല.

സഹജീവികളുടെ ദു:ഖങ്ങളിൽ പങ്കാളിയാവുകയും അവരുടെ പ്രയാസങ്ങൾ ദൂരികരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുക എന്നത് ഓരോ മനുഷ്യന്റെയും ബാധ്യതയാണ് ബലിയിലൂടെ ഇതാണ് പ്രതിഫലിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ ഏരിയ ഓർഗനൈസർ അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു.

ഈ വർഷം ഹജ്ജിന് പോവുന്നവര്‍ക്കുള്ള യാത്രയയപ്പും പരിപാടിയിൽവച്ച് നടന്നു. ബിൻഷാദ് പിണങ്ങോട്, യൂനുസ് സലിം, ഖലീൽ റഹ്മാൻ, ടി കെ ഫാജീസ് എന്നിവർ സംസാരിച്ചു. എം ടി കെ ഹമീദ്, യു കെ നാസർ, ഷക്കീബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Your Rating: