Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റമസാനിൽ സർക്കാർ‍ സ്ഥാപനങ്ങൾക്ക് ഉച്ചകഴിഞ്ഞ് അവധി

ramzan-school

മനാമ ∙ റമസാനിൽ ബഹ്റൈനിലെ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, മറ്റു പൊതു സ്ഥാപനങ്ങൾ എന്നിവ രാവിലെ എട്ടു മുതൽ ഉച്ചയ്ക്കു രണ്ടു വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നലെ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പുറത്തിറക്കി. പ്രവാസികളുടെ വീസ സംബന്ധമായ മെഡിക്കൽ ചെക്കപ്പുകൾ നടക്കുന്ന അൽ റാസി ഹെൽത്ത് സെന്റർ രാവിലെ എട്ടു മുതൽ വൈകിട്ട് ആറുവരെ പ്രവർത്തിക്കും.

പബ്ലിക് ഹെൽത്ത് സെന്ററുകളുടെ ആദ്യഷിഫ്റ്റിലെ പ്രവൃത്തിസമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്കു രണ്ടു വരെ. അതേ സമയം മുഹറഖ് നോർത്തേൺ ഹെൽത്ത് സെന്റർ, ഹമദ് കാനൂ ഹെൽത്ത് സെന്റർ, യൂസഫ് എൻജിനീയർ ഹെൽത്ത് സെന്റർ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും. റമസാൻ ആരംഭിക്കുമെന്ന് കരുതുന്ന ആറാം തീയതി മുതലാണു പുതിയ സമയക്രമം നിലവിൽ വരിക.  

Your Rating: