Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ ഓണം, ചതയം, നവരാത്രി ആഘോഷങ്ങൾ

മനാമ. ബഹ്റൈനിലെ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണം, ചതയം ആഘോഷങ്ങളും, നവരാത്രി, വിദ്യാരംഭ ചടങ്ങുകൾ എന്നിവ വിപുലമായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്വു. 15നാണ് ഓണം, ചതയം ആഘോഷങ്ങൾ നടക്കുക. 16 ന് രാവിലെ 11 മുതൽ ഓണ സദ്യ നടക്കും. പരിപാടിയോടനുബന്ധിച്വ് ബഹ്റൈനിലെ ചെട്ടികുളങ്ങര കുത്തിയോട്ട സമിതിയുടെ ആഭിമുഖ്യത്തിൽ കുത്തിയോട്ടപ്പാട്ടുകൾ അരങ്ങേറും.

ഒക്ടോബർ 3 മുതൽ നവരാത്രി ആഘോഷങ്ങൾ ആരംഭിക്കും. ഇതോടനുബന്ധിച്വ് 11ന് നടക്കുന്ന വിദ്യാരംഭചടങ്ങുകൾക്ക് ചലച്വിത്ര പിന്നണി ഗായകൻ ജി. വേണുഗോപാൽ നേതൃത്വം നൽകും. 10ന് രാത്രി 7 മുതൽ ജി. വേണുഗോപാലും ബഹ്റൈനിലെ ഗായകരും ചേർന്ന് അവതരിപ്പിക്കുന്ന സംഗീത നിശ ഉണ്ടായിരിക്കും.

വിശദവിവരങ്ങൾക്കും വിദ്യാരംഭം രജിസ്ട്രേഷനും, 39275221 (പി. ശശിധരൻ), 39452366 (രാജേഷ് കണിയാംപറമ്പിൽ). വാർത്താസമ്മേളനത്തിൽ സൊസൈറ്റി ചെയർമാൻ പി. ചന്ദ്രബോസ്, ജനറൽ സെക്രട്ടറി പി. ശശിധരൻ, രാജേഷ്, ജോസ് കുമാർ, എം.വി. രവി, അനു പ്രഭാകർ, വിമലൻ എന്നിവർ പങ്കെടുത്തു.

Your Rating: