Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ്: ബഹ്റൈനിൽനിന്നുള്ള സംഘം സെപ്റ്റംബർ ഒന്നിനു യാത്രയാകും

haj

മനാമ ∙ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈൻ കേന്ദ്ര കമ്മിറ്റി വഴിയുള്ള ഹജ് തീർഥാടകസംഘം സെപ്റ്റംബർ ഒന്നിനു യാത്ര തിരിക്കും. നാളെ രാത്രി 8.30നു മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിൽ യാത്രയയപ്പു യോഗം നടക്കും. ചടങ്ങ് ഷെയ്ഖ് അഹ്മദ് അൽ ഖയ്യാത് ഉദ്ഘാടനം ചെയ്യും. സെയ്ദലവി മുസല്യാർ അത്തിപ്പറ്റ അധ്യക്ഷത വഹിക്കും.

എസ്.എം.അബ്ദുൽ വാഹിദ്, വി.കെ.കുഞ്ഞിമുഹമ്മദ് ഹാജി, മുഹമ്മദ് മുസല്യാർ എടവണ്ണപ്പാറ, സലീം ഫൈസി പന്തിരിക്കര, സെയ്ദ് മുഹമ്മദ് വഹാബി, ഖാസിം റഹ്മാനി തുടങ്ങിയവർ സംബന്ധിക്കും. സമസ്ത ബഹ്റൈൻ കേന്ദ്ര-ഏരിയ പ്രതിനിധികളും റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്കെഎസ്എസ്എഫ് ഭാരവാഹികളും സംബന്ധിക്കും. മദീന സന്ദർശിച്ചശേഷമാകും മക്കയിലേക്കു പോകുക. ഹാഫിള് ഷറഫുദ്ദീൻ മുസല്യാരാണു യാത്രാസംഘത്തിന്റെ അമീർ. ഫോൺ: +973-17227975.

Your Rating: