Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐസിആർഎഫ് സെമിനാർ

icrf ‘ആരോഗ്യകരവും സുരക്ഷിതവുമായ വേനൽ’ എന്ന വിഷയത്തിൽ തൊഴിൽ സാമൂഹിക വികസന മന്ത്രാലയവുമായി ചേർന്ന് ഐസിആർഎഫ് നടത്തിയ സെമിനാറിൽ നിന്ന്

മനാമ ∙ ‘ആരോഗ്യകരവും സുരക്ഷിതവുമായ വേനൽ’ എന്ന വിഷയത്തിൽ തൊഴിൽ സാമൂഹിക വികസന മന്ത്രാലയവുമായി ചേർന്ന് ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ഐസിആർഎഫ്) സെമിനാർ നടത്തി. യുഎഇ എക്സ്ചേഞ്ചിന്റെയും വിവിധ രാജ്യങ്ങളുടെ എംബസികളുടെയും സഹകരണത്തോടെ നടന്ന പരിപാടി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ അൻസാരി ഉദ്ഘാടനം ചെയ്തു. ഉച്ചവിശ്രമ നിയമം സംബന്ധിച്ച ബോധവൽകരണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. മന്ത്രാലയത്തിലെ സേഫ്റ്റി എൻജിനീയർ അലി മെഹ്ദി. ആരോഗ്യവകുപ്പിലെ ഡോ. പി. വി. ചെറിയാൻ തുടങ്ങിയവർ പ്രബന്ധം അവതരിപ്പിച്ചു.

Your Rating: