Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൂബിന് ആഗ്രഹം ഐഐടി

മനാമ ∙ ഐഐടിയിൽ തുടർന്നു പഠിക്കാനാണ് ആഗ്രഹമെന്നു സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ബഹ്റൈനിൽ ഒന്നാമതെത്തിയ ജൂബിൻ ജേക്കബ്. ബഹ്‌റൈൻ വാട്ടർ ആൻഡ് ഇലക്ട്രിസിറ്റിയിൽ ഉദ്യോഗസ്ഥാനായിരുന്ന പിതാവ് ജേക്കബ് തുണ്ടിൽ രണ്ടുവർഷം മുൻപു മരിച്ചിരുന്നു. തുടർന്ന് ഒരുവർഷം നാട്ടിൽ പഠിച്ച ജൂബിൻ തിരിച്ചെത്തി വീണ്ടും ഇന്ത്യൻ സ്‌കൂളിൽ ചേരുകയായിരുന്നു. അമ്മ ഇപ്പോൾ വാട്ടർ ആൻഡ് ഇലക്ട്രിസിറ്റിയിൽ ജോലി ചെയ്യുന്നു. സഹോദരൻ മിലൻ ജേക്കബ് ഇന്ത്യൻ സ്‌കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. 

Your Rating: