Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.സി.എ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നുമുതല്‍

ബഹ്റൈൻ∙ കേരള കാത്തലിക് അസോസിയേഷന്‍ (കെ.സി.എ) നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ ഒന്നിന് തുടങ്ങുമെന്ന് പ്രസിഡന്റ് കെ.പി.ജോസും ജന.സെക്രട്ടറി വിജു ജോസും അറിയിച്ചു. 13വരെ നീളുന്ന പരിപാടിയില്‍ വിവിധ കലാ-കായിക മത്സരങ്ങള്‍ നടത്തും.

അത്തം ആഘോഷത്തില്‍ കോഴിക്കോട് കലക്ടര്‍ പ്രശാന്ത് നായര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.12ന് ‘പൊന്നോണ സന്ധ്യ’ എന്ന പേരില്‍ കലാസാംസ്കാരിക പരിപാടിയുണ്ടാകും. ഇതില്‍ നടി ഷീല മുഖ്യാതിഥിയായിരിക്കും.

പരിപാടിയുടെ വിജയത്തിനായി സോവിച്ചന്‍ ചെന്നാട്ടുശ്ശേരി കണ് വീനറായി 50ലധികം അംഗങ്ങളുള്ള കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി. വര്‍ഗീസ് ജോസഫ് ആണ് ജോ.കണ്‍വീനര്‍. സാമ്പത്തിക ഏകോപനം അഗസ്റ്റിന്‍ പീറ്റര്‍ നിര്‍വഹിക്കും. വര്‍ഗീസ് കാരക്കല്‍, റോയ് സി.ആന്റണി, അരുള്‍ ദാസ് തോമസ്, റിച്ചാര്‍ഡ് ഇമ്മാനുവല്‍, റോയ് ജോസഫ്, ലിയോ ജോസഫ്, ജോളി ജോസഫ്, റാഫേല്‍ അമ്പ്രോസ്, തോമസ് പുത്തന് വീട്ടില്‍, തോമസ് കളപ്പുരക്കല്‍ എന്നിവര്‍ വിവിധ ഉപസമിതി ഭാരവാഹികളാണ്.

വടംവലി മത്സരം, കായിക മത്സരങ്ങള്‍, പായസ മത്സരം, പൂക്കള മത്സരം, തിരുവാതിര തുടങ്ങിയവയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സോവിച്ചന്‍ ചെന്നാട്ടുശ്ശേരി (39073783), വര്‍ഗീസ് ജോസഫ് (39300835)എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം 

Your Rating: