Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിറഞ്ഞ ജനപങ്കാളിത്തത്തോടെ കേരളീയ സമാജം കുടുംബസംഗമം

kudumha-sangamam-04 ബഹ്റൈൻ കേരളീയ സമാജം കുടുംബസംഗമത്തിൽ നിന്ന്.​

​മനാമ​∙ ​ബ​ഹ്റൈൻ കേരളീയ സമാജം കു​ടുംബസംഗമം നടത്തി. കലാ​ കായി ​പരിപാടിക​ൾ അരങ്ങേറി. കുസൃതി ചോദ്യങ്ങൾ , ഓഡിയോ ശബ്ദം തിരിച്ചറിയൽ , ഫാമിലി ഗെയിമുകൾ , അന്താക്ഷരി എന്നി​വയിലും അംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തു. ആടാം പാടാം ക്ല​ബിന്റെ ആഭിമുഖ്യത്തിൽ ശ്രീജിത്ത്​, ഫാറൂഖ്, നീന​ ​ഷെറിൻ, വീണ​ ​വീരമണി എന്നിവർ ചിട്ടപ്പെടുത്തിയ ഫ്ലാഷ് മൊബ് ഡാൻ​സിൽ
എൺപതോളം പേർ പങ്കെടു​ത്തു.

kudumha-sangamam-017

​പൊ​തുചടങ്ങിൽ വിവിധ മേഖലകളിലായി അംഗീകാരങ്ങൾ നേടിയ സമാജം അംഗങ്ങളെ അനുമോദി​ച്ചു​. കേരള സംഗീത നാടക അക്കാദമി ഗൾഫ് പ്രവാസി അമ​ച്വർ​ നാടക മത്സരത്തിൽ 2016 ലെ മികച്ച നടനുള്ള അവാർഡ് നേടിയ ​എം​.ജയശങ്കർ​, രണ്ടാമത്തെ നാടകത്തിനുള്ള അവാർഡ് ലഭിച്ച നാഴിമ​ണ്ണിന്റെ ​സംവിധായകൻ അനിൽ സോപാനം, നടിക്കുള്ള സ്പെഷൽ ജൂറി പുരസ്കാരം ​നേടിയ സൗമ്യ കൃഷ്ണപ്രസാദ്‌​,​ സംഗീത നാടക അക്കാദമി 2015 ലെ നാടക മത്സരത്തിൽ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ച സുരേഷ് പെണ്ണുക്കര, നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ച മനോഹരൻ പാവറട്ടി , ബാഡ്മിന്റൺ ഏഷ്യ കോ​ൺഫെഡറേഷൻ സർട്ടിഫൈഡ് അമ്പയർ ആയി അംഗീകാരം ലഭിച്ച ഷാനിൽ അബ്ദുൽ റഹ്‌മാൻ , ​ഒ.എം.​അനിൽ, ഹ്യൂമൻ റിസോഴ്സ്‌ മാനേജ്മെന്റിൽ ഡോക്ടറേറ്റ് ലഭിച്ച നിധി എസ് മേനോൻ, എൽഎൽബിയിൽ ഉന്നദ ബിരുദം നേടിയ സ്നേഹ അജിത്കുമാർ എന്നിവരെ ആദരിച്ചു.

kudumha-sangamam-0

34 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു തിരിച്ചു പോകുന്ന നൃത്ത അധ്യാപകനും സമാജം അംഗവുമായ അശോകൻ കുന്നംകുളത്തിനു യാത്രയയപ്പ് ​നൽകി.

kudumha-sangamam-0

സമാജം പ്രസിഡ​ൻ്റ്​ പി.വി​.​രാധാകൃഷ്ണപിള്ള,​ ​ജനറൽ സെക്രട്ടറി എൻ.കെ.വീരമണി, മറ്റു സമാജം ഭാരവാഹികളായ ദേവദാസ് കുന്നത്ത് , മനോഹരൻ പാവറട്ടി , സുധി പുത്തൻവേലിക്കര , വിനയചന്ദ്രൻ , മനോജ് കുമാർ എന്നിവർ ​സംബന്ധിച്ചു. 

Your Rating: