Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈൻ കേരളീയ സമാജം മേളോത്സവം സംഘടിപ്പിക്കുന്നു

vadya-kalakaran-p

മനാമ. ബഹ്റൈൻ കേരളീയ സമാജവും ബഹ്റൈനിലെ വാദ്യകലാകാരന്മാരുടെ കൂട്ടായ്മയാ സോപാനം വാദ്യ കലാസംഘവും സംയുക്തമായി രണ്ടുദിവസം നീണ്ടുനിൽക്കുന്ന മേളോത്സവം സംഘടിപ്പിക്കുന്നു. പ്രവാസലോകത്ത് കേരളീയ മേളകലകളെ പരിചയപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്വുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന മേളോത്സവം പ്രവാസലോകത്തെ വ്യത്യസ്ഥമായ സാംസ്കാരികോത്സവമാണെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എൻ.കെ. വീരമണി എന്നിവർ വാർത്താസമ്മേളനത്തി അറിയിച്ചു.

ഈ മാസം 20, 21 തീയതികളിൽ സമാജം ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തി വെച്വു നടക്കുന്ന പരിപാടിക്ക് വാദ്യകലാകാരനും തൃശ്ശൂർ പൂരത്തിലെ മേള പ്രമാണിയുമായ പത്മശ്രീ പെരുവനം കുട്ടൻ മാരാർ നേതൃത്വം നൽകും. കേരളത്തിൽ നിന്നെത്തുന്ന മുപ്പതിൽപ്പരം പ്രശസ്ത വാദ്യകലാകാരന്മാർക്കൊപ്പം ബഹ്റൈൻജസോപാനം വാദ്യകലാസംഘത്തിലെ 70 ൽപ്പരം വാദ്യകലാകാരന്മാരും ചേർന്ന് നൂറിൽപരം വാദ്യകലാകാരന്മാരായിരിക്കും മേളോത്സവത്തിൽ പങ്കെടുക്കുക.

ഭാരതത്തിനു പുറത്ത് ആദ്യമായി 100ൽപ്പരം വാദ്യകലാകാരന്മാർ അണിനിരക്കുന്ന ശതപഞ്ചാരിമേളം, കേളിക്കൈ, സോപാന സംഗീതം, പാണ്ടിമേളം, പഞ്ചവാദ്യം, ഇരട്ട തായമ്പക, കൊമ്പുപറ്റ് എന്നീ കലാ പരിപാടികളും 101 നർത്തകിമാർ അവതരിപ്പിക്കുന്ന നൃത്തപൂജയോടെ വാദ്യകലാ ഗുരുക്കന്മാരെ ആദരിക്കുന്ന ഗുരുവന്ദനം എന്നിവകൾ മേളോത്സവത്തിന്റെ ഭാഗമായി നടക്കും.

മേളോത്സവത്തോടനുബന്ധിച്ച് സോപാനം വാദ്യകലാ സംഘം ഏർപ്പെടുത്തുന്ന പ്രഥമ ‘തൗര്യത്രികം’ കലാപുരസ്ക്കാരം സദനം വാസുദേവൻ ആശന് നൽകി ആദരിക്കും. 50001 രൂപയും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കൂടുതൽ വിവരങ്ങൾക്ക് 39662281 (എം.പി. രഘു, കൺവീനർ), 39848091(മനോഹരൻ പാവർട്ടി). വാർത്താസമ്മേളനത്തിൽ എം.പി. രഘു, സന്തോഷ് കൈലാസ്, മനോഹരൻ പാവർട്ടി, അജിത് മാത്തൂർ ഹരിദാസ് എന്നിവരും പങ്കെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.